09:12am 13 November 2026
NEWS
പോണേക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി
27/01/2026  08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പോണേക്കര സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് കൊടിയേറി
HIGHLIGHTS

പോണേക്കര ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന്  തുടക്കം കുറിച്ച് ക്ഷേത്രം തന്ത്രി ഡോ ഒ വി ഷിബു ഗുരുപദം ,മേൽശാന്തി സന്തോഷ് ഗുരുപദം എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു.

കൊച്ചി : പോണേക്കര ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവത്തിന് മുന്നോടിയായി ജനുവരി ക്ഷേത്രം തന്ത്രി ഡോ  ഒ  വി ഷിബു ഗുരുപദം , മേൽശാന്തി സന്തോഷ് ഗുരുപദം  എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റി . ശാഖ പ്രസിഡൻ്റ് എൻ സുഗതൻ , വൈസ് പ്രസിഡൻ്റ് പി എസ് ദിലീപ് , സെക്രട്ടറി കെ എസ് കാർതികേയൻ , ജോയിൻ്റ് സെക്രട്ടറി അശോക് കുമാർ എം എസ് , ദേവസ്വം മാനേജർ രൺജിത് കുമാർ സി കെ , ട്രഷാർ പി ജി പ്രകാശൻ , ഉഷ പ്രകാശൻ , പി കെ സുരേഷ് ബാബു ,എ കെ സജീവൻ . സലിം കുമാർ , കെ പി സുകു , ഡി എസ് വിഷ്ണു , ജീന ബോസ് , എം കെ രാജേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.ഫെബ്രുവരി ഒന്നിന് ആറാട്ടോടെ ഉത്സവത്തിന് കൊടിയിറങ്ങും. ഇന്ന്  വൈകിട്ട് 6.30മുതൽ സംഗീത സന്ധ്യ, തിരുവാതിര, നൃത്തനൃത്യങ്ങൾ , 28ന് രാത്രി 7.30ന്കൊച്ചിൻ തുടിതാളം നാടൻപാട്ട് കലാസമിതിയുടെ നാടൻപാട്ടുകളും ദൃശ്യാവിഷ്ക്കാരങ്ങളും , 29ന്  രാത്രി ആറിന് തകഴി ശിവദേവിന്റെ ഓട്ടൻതുള്ളൽ, എട്ടിന് തിരുവനന്തപുരം വിസ്മയ വിഷൻ അവതരിപ്പിക്കുന്ന ഇല്യൂഷൻ മാനിയ 2.0 മെഗാ മാജിക് ഷോ, 30ന് വൈകിട്ട് 5.30ന്  ദേവൻകുളങ്ങര ശ്രീകൃഷ്‌ണസ്വാമി ക്ഷേത്ര സന്നിധിയിൽ  നിന്നും തെക്കുംഭാഗം ശ്രീമുരുക കാവാടി സംഘത്തിന്റെ നേതൃത്വത്തിൽ കാവടിഘോഷയാത്ര പുറപ്പെടും. 6,30ന്  ഭക്തിഗാനമേള, 31ന്  രാത്രി ഏഴിന് കൊച്ചിൻ മൻസൂർ അവതരിപ്പിക്കുന്ന സ്‌മൃതിലയം ഗാനസന്ധ്യ, ഒമ്പതിന്  ഇടപ്പള്ളി നാടക പഠനകേന്ദ്രം അവതരിപ്പിക്കുന്ന  ചെ എന്റ സ്വന്തം ടൈറ്റൻ എന്ന നാടകവും അരങ്ങേറും. ഫെബ്രുവരി ഒന്നിന് രാവിലെ ഒൻപതിന്  തെക്കുംഭാഗം, വടക്കുംഭാഗം എന്നിവിടങ്ങളിൽ നിന്നും അഭിഷേക കാവടി പുറപ്പെടും. വൈകിട്ട് നാലിന് കുന്നുംപുറം മുട്ടാർ കവലയിൽ നിന്നും പകൽപ്പൂരം ആരംഭിക്കും. ആറിന് വാടത്തോട്  നിന്നും ശ്രീബാലമുരുകൻ  കാവടി  സംഘത്തിന്റെ നേതൃത്വത്തിൽ കാവടി ഘോഷയാത്ര പുറപ്പെടും. പുലർച്ചെ നാലിന് ആറാട്ട്  എഴുന്നള്ളിപ്പോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img